Latest Stories

പെട്രോള്‍ വില കൂട്ടിയത് സഹിക്കാം , പച്ചക്കറി വിലകൂടിയത് മറക്കാം, ബസ്‌ ചാര്‍ജ് കൂട്ടിയത് പൊറുക്കാം പക്ഷെ ഇത് ....    ചതി, കൊലച്ചതി, അനീതി, അക്രമം, മനുഷ്യാവകാശ ലംഘനം എങ്ങനെ വിശേഷിപ്പിക്കണം  ഇതിനെ?

നിങ്ങളില്‍ പലരെയും പോലെ എനിക്കും വാക്കുകള്‍ കിട്ടുന്നില്ല ... എങ്കിലും എനിക്കൊന്നേ പറയാനുള്ളൂ... ആ "ട്രായ്" എന്ന് പറയണ തെണ്ടി തെങ്ങിന്‍ ചുവട്ടില്‍ നില്‍ക്കുമ്പോ ഇടിവെട്ടി മണ്ടരിപിടിക്കാത്ത മത്തങ്ങ മുഴുപ്പുള്ള തേങ്ങ തലയില്‍ വീണു ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന വഴി പാലത്തില്‍ വച്ച് പാണ്ടി ലോറി  ഇടിച്ചു വെള്ളത്തില്‍ പോയി വെള്ളം കുടിച്ചു പള്ള വീര്‍ത്തു ശ്വാസം കിട്ടാതെ ചാവണം... അപ്പോഴെ പാവം കമിതാക്കളുടെ ശ്വാസംമുട്ടല്‍ അവനു മനസിലാകൂള്ളൂ...

 ടെലിമാര്‍ക്കറ്റിംഗ് വിളികളും എസ് എം എസുകളും നിയന്ത്രിക്കാന്‍ പോണെന്ന് കേട്ടപ്പോ കുറെ സന്തോഷിച്ചതാ പക്ഷെ കൂടെ ഇങ്ങനെ ഒരു പണി ഉണ്ടെന്നു സ്വപ്നത്തില്‍ പോലും ആരും കരുതിയിരുന്നില്ല...
എന്റെ മൊബൈല്‍, എന്റെ സിം കാര്‍ഡ്‌ , എന്റെ പൈസക്ക്, ഞാന്‍ റീ ചാര്‍ജ് ചെയ്തു, ഞാന്‍ തന്നെ ടൈപ്പ്ചെയ്തു ( ഫോര്‍വേഡ് എന്നും പറയും ), ഞാന്‍ തന്നെ എസ് എം എസ് അയക്കുന്നു... അതിനിടക്ക് ആ പന്ന ട്രായിക്ക് എന്ത് കാര്യം... ഒരു സിംമ്മീന്ന്  ഒരു ദിവസം നൂറു എസ് എം എസെ അയക്കാന്‍ പറ്റൂള്ളൂ പോലും... ഇതെന്താ ചൈനയോ...

അപ്പൊ പറഞ്ഞു വന്നത്  ട്രായി(ടെലികോം  റഗുലേറ്ററി   അതോറിട്ടി   ഓഫ്  ഇന്ത്യ (TRAI)) സെപ്റ്റംബര്‍ 27നു നടപ്പില്‍ വരുത്തിയ  പുതിയ എസ് എം എസ്  നിയമത്തെക്കുറിച്ചാണ് ... മൊബൈല്‍ സേവനധാതാക്കള്‍ക്ക്  ട്രായി നല്കിരിക്കുന്ന പുതിയ നിര്‍ദേശം അനുസരിച്ച് ഒരു സിം കാര്‍ഡില്‍ നിന്ന് ദിവസം 100   എസ് എം എസ് മാത്രമെ അനുവദിക്കാവൂ... സാധാരണ നിരക്കിലുള്ള എസ് എം എസ് എല്ലാം ഉള്‍പ്പെടുത്തിയാണിത് ... ഫലത്തില്‍ ഒരു സിം കാര്‍ഡില്‍ ഒരു ദിവസം 100  എസ് എം എസ്... ഡ്യൂ വല്‍ സിം ഫോണുണ്ടെങ്കിലും കാര്യമില്ല , അണ്‍ ലിമിറ്റെഡില്‍ അര്‍മാധിച്ചവര്‍ക്ക്  ആന വായില്‍ അമ്പഴങ്ങ പോലാണ്  200 എണ്ണം... അനേകം കുടുംബബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ കിരാത നിയമത്തിനതിരെ  പ്രതികരിക്കാന്‍ ഇവിടെ ഒരു അണ്ണാ  ഹസാരെയും  ഇല്ലേ ??

വാര്‍ത്ത പരന്നതോടെ കിടക്കപ്പൊറുതിയില്ലാതായതു പാവം  നോക്കിയ സി ഇ ഒക്കാണ്,  16 സിം ഇടാവുന്ന നോക്കിയ Rസീരീസ് ( രജനീകാന്ത് സീരീസ് ) മൊബൈല്‍ എന്ന് ഇറങ്ങും എന്ന് അറിയാനായി അദേഹത്തിന്റെ വീട്ടിലേക്കും ഓഫീസിലേക്കും   ഫോണ്‍ കാളുകളുടെയും ഇ മെയിലുകളുടെയും നിലക്കാത്ത പ്രവാഹമാണ്...

 വല്ല്യ കുഴപ്പമില്ലാതെ നടന്നു പോയിക്കൊണ്ടിരുന്ന പല പ്രണയങ്ങള്‍ക്കും ഓര്‍ക്കപുറത്തു കിട്ടിയ അടിയായി ഈ 100 മെസ്സേജ് ലിമിറ്റ്,    അഞ്ചും ആറും എണ്ണത്തിനെ ഒറ്റ ഗ്രൂപ്പ്‌ മെസേജില്‍    മാനേജ് ചെയ്തിരുന്ന കേമികളും കേമന്‍മാരും, അവര്‍ക്കും കിട്ടി എട്ടിന്റെ പണി... ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഡസ്കിന്റെ   അടിയില്‍ വച്ചും, അമ്മ കാണാതെ ബുക്കിന്റെ ഇടയില്‍ വച്ചും, പുതപ്പിന്റയടിയില്‍ കിടന്നു മൊബൈല്‍ സൈലന്റ് മോഡിലിട്ടു പാതിരാത്രി വരെ ചാറ്റിയതും,  എല്ലാം മിക്കവാറും ഇനി  ഓര്‍മ്മകള്‍ മാത്രം... കൂടെ ലുട്ടുമോനെ പോലുള്ള കാള്‍ വിളിക്കാന്‍ കാശ് ഇല്ലാത്ത... വല്ലപ്പോഴും ഞാന്‍ ചത്തിട്ടില്ലടാ എന്ന് അറിയിക്കാന്‍ മാത്രം  മെസ്സേജ് ഓഫര്‍ ചെയ്യുന്ന, ടിന്റുമോന്‍ മെസ്സേജ് മാത്രം ഫോര്‍വേഡ് ചെയ്യുന്ന പാവം പിടിച്ച പിള്ളേര്‍ക്കിട്ടും കിട്ടി പണി... വിധി അനുഭവിക്കുക തന്നെ...




NB : ഇതിന്റയെല്ലാം പുറകില്‍ ഗൂഗിളമ്മച്ചിയുടെ കൊച്ചുമോന്‍ ആ പ്ലുസും, സുക്കെര്‍ ബര്‍ഗ് ചെക്കനും പിന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും ആണോ എന്ന് ലുട്ടുമോന് ഒരു സംശയം... ഇതുകൊണ്ട്  ആകെക്കൂടി  നേട്ടമുള്ളത് അവര്‍ക്ക് മാത്രമാണല്ലോ.... യേത്.... :P


IMPACT : സന്തോഷ വാര്‍ത്ത... ലുട്ടുമോന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായി 100 മെസ്സേജ് ലിമിറ്റ് 200 ആക്കിയിരിക്കുന്നു..... ആഹ്ലാദിപ്പിന്‍ അര്‍മാധിക്കിന്‍... :P
 


36 Responses so far.

  1. ഒരാവശ്യവും ഇല്ലാത്ത ഒരു നിര്‍ദേശം... അല്ലാതെന്താണ് ഇതിനെക്കുറിച്ച് പറയേണ്ടത്... നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുക,...

  2. Amal says:

    Machoo... Ithu Kalakki... Prthikarichae Patto allenki entae Kanjikudi Muttum... yeth.. :P

  3. When I saw this news in my mobile phone today morning , I thought we can only send free 100 sms/day rest of the SMS that we send after that may be chargeable. But It’s not so , You can only send total 100 SMS in a day and if you try to send the 101th SMS then your message wont be send. I basically send about 200-300 SMS to my friends daily which includes about 100-250 forward message and rest includes casual SMS chatting. Still don’t know how I can cop up with the sudden changes. I think rather than blocking the telemarketer’s who misused the SMS packs they are indirectly affecting the common people who send genuine SMS daily to their friends , relatives and loved one’s.

  4. ഒരു ദിവസം നൂറ് മെസ്സേജ് അയക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതിയ തലമുറക്കത് വലിയ കാര്യമല്ല എന്നാണ് മന‍സ്സിലാവുന്നത് (൩൨ വയസ്സുള്ള, കല്യാണം കഴിച്ച ഞാന്‍ കാമ്പസ് പ്രേമവുമായി നടക്കുന്ന തലമുറയെ അപേക്ഷിച്ച് പഴഞ്ചന്‍ തന്നെ). ദിവസത്തിന്റെ വലിയൊരു ഭാഗം മെസ്സേജിങും ചാറ്റിങും പിന്നെ ഫെയ്സ്ബുക്കില്‍ നിരങ്ങലുമൊക്കെയായി കഴിഞ്ഞ് പോവുമ്പോള്‍ പുതിയ തലമുറ നശിപ്പിച്ചു കളയുന്ന വിലപ്പെട്ട സമയത്തെക്കുറിച്ച് അവര്‍ ഒട്ടും ബോധവാന്മാരല്ലേ? നല്ല സാഹിത്യങ്ങളോ ലേഖനസമാഹാരങ്ങളോ വായിക്കാനൊന്നും ഈ മൊബൈല്‍കുട്ടികള്‍ക്ക് സമയം കാണില്ല. പരസ്പരബന്ധവും സാമൂഹിക പ്രതിബദ്ധതയുമൊക്കെ ഓണ്‍ലൈനില്‍ മാത്രമായൊതുങ്ങുമ്പോള്‍ നഷ്ട്പ്പെട്ടു പോവുന്നത് എന്തൊക്കെയോ വലുതാണെന്ന് പറയാതെ വയ്യ.

    എന്തായാലും ട്രായ്ക്ക് എന്റെ അഭിനന്ദനങ്ങള്‍.

    ഒരു ചാറ്റ്/ എസ്സ് എം എസ്സ് പൈതലിന്റെ പരിവേദനങ്ങള്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ഈ പോസ്റ്റ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

  5. @ ചീരാമുളക്

    നന്ദി :)

    പിന്നെ ഞാനങ്ങനെ ഒരു സ്ഥിരം ഒരു ചാറ്റ്/ എസ്സ് എം എസ്സ് പൈതലൊന്നുമല്ല...

    ഇന്ന് പല സൌഹ്രദങ്ങളുംഊഷ്മളമായ് നിലനിന്നു പോകുന്നത് ഈ ചാറ്റ്/ എസ്സ് എം എസ്സുകളിലൂടയാണ്... അല്ലാതെ രാവിലെ 50 കൂട്ടുകാരെ വിളിച്ചു ഗുഡ് മോര്‍ണിംഗ് പറയുന്നതിലും എത്രയോ എളുപ്പമാണ് ഒരു എസ്സ് എം എസ്സ് അയക്കുന്നത്... പിന്നെ ഫേസ് ബുക്ക്‌ എന്താന്ന് പോലും അറിയാത്ത കൂട്ടുകാര്‍ ഇപ്പോഴുമുണ്ട് അവര്‍ക്കും ആശ്രയം എസ്സ് എം എസ്സ് തന്നെ....

  6. അനേകം കുടുംബബന്ധങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ കിരാത നിയമത്തിനതിരെ പ്രതികരിക്കാന്‍ ഇവിടെ ഒരു അണ്ണാ ഹസാരെയും ഇല്ലേ ??
    ഇഹ് ഇഹ് ഇഹ്... കൊള്ളാം. കലക്കി....

  7. മോനെ മനസ്സിലൊരു ലെഡു പൊട്ടി
    ഹ ഹ ഹ
    പോസ്റ്റ് കൊള്ളാം

  8. @പടാര്‍ബ്ലോഗ്‌, റിജോ: ഒരുത്തന്റെ 5 കുടുബമാ കുട്ടിച്ചോറായത് ... :P
    @ഷാജു അത്താണിക്കല്‍: അച്ചന്മാര്‍ക്കും അമ്മമാര്‍ക്കും മനസ്സില്‍ നൂറു ലെഡു പൊട്ടി

    മക്കള്‍ക്ക്‌: ട്രായിക്കിട്ടു ഒന്ന് പൊട്ടിച്ചാല്‍ മനസ്സില്‍ അണ്‍ലിമിറ്റെഡ് ലെഡു പൊട്ടും.... :P

    ഇവിടെ വന്നതിനും കമന്റിയതിനും നന്ദി... :)

  9. Anagha says:

    Why are we being troubled for their deed’s of telemarketers and spammers ?
    will limiting sending of SMS to 100 help tackle SPAMS? The telemarketer’s can still send 100 SMS/day just like us. This is the same as before , only thing different is the number of SMS send/received is reduced.
    I am not happy with the current regulation so are many of my friends....

  10. വളരെ പൈശാചികവും മൃഗീയവുമായ തീരുമാനം എന്നേ പറയാനുള്ളൂ. ഞാന്‍ സാധാരണ മാസത്തില്‍ ഒന്നോ രണ്ടോ മെസ്സേജ് ഒക്കെയേ അയക്കാറുള്ളൂ. പക്ഷെ മെസ്സേജ് അയക്കാന്‍ താല്പര്യം ഉള്ളവരെ എന്തിനു വിലക്കുന്നു?

    ഇത് മൊബൈല്‍ കമ്പനിക്കാരും ട്രായിയും കൂടി ഒത്തു കളിച്ചോണ്ടുള്ള പരിപാടി ആണെന്നാണ് എനിക്ക് തോന്നുന്നത്.പത്തു രൂപയ്ക്ക് ചാര്‍ജ് ചെയ്‌താല്‍ ഫ്രീ ആയി ആയിരം മെസ്സേജ് അയക്കാം പക്ഷെ രണ്ടു ദിവസം കൊണ്ട് തീര്‍ക്കണം ഈ ആയിരം എണ്ണവും. ഒരു ദിവസം നൂറു ഫ്രീ മെസ്സേജ് എന്ന ലിമിറ്റ് കൊണ്ടുവന്നാല്‍ മാക്സിമം ഇരുനൂറെണ്ണം അയക്കാന്‍ പറ്റും. അപ്പോള്‍ ആര്‍ക്കാ ലാഭം? ഞങ്ങള്‍ ഓഫര്‍ തരുന്നുണ്ട് എന്ന് അവര്‍ക്ക് പറയുകയും ചെയ്യാം. പക്ഷെ അതാര്‍ക്കും ഉപയോഗിക്കാന്‍ പറ്റുകയുമില്ല.

  11. 450 MSG
    5 PENKUTTIKAL
    inni njan engange....

  12. Anagha says:
    This comment has been removed by the author.
  13. @നെല്‍സണ്‍ താന്നിക്കല്‍:

    നിയന്ത്രണങ്ങള്‍ ഒരുപാടു വരുന്നുണ്ട്... ഇന്റര്‍നെറ്റ്‌ സെന്‍സര്‍ഷിപ് ഉടനുണ്ടാകും

    @vineeth:

    ദൈവം എല്ലാം കാണുന്നുണ്ട്... പക്ഷെ കിട്ടിയപ്പോ എല്ലാര്‍ക്കും കൂടി കിട്ടി... പാവം മിണ്ടാപ്രാണികള്‍ ഇനി എന്ത് ചെയ്യും ?

  14. ഈ പ്രായത്തിന്റെ സുഖേട് ആണ് എസ്.എം.എസ്..... ഒരു 25-26 വയസ്സ് കഴിയുമ്പോ തനിയെ മാറും......

  15. @വിബിച്ചായന്‍ :

    ശരിയാണ് ... ഈ പറഞ്ഞ പ്രായത്തില്‍ കരിയര്‍ , കുടുംബം എന്നൊക്കെ പറഞ്ഞു എല്ലാരും സ്വന്തം കാര്യം മാത്രം നോക്കി നടക്കും, സൌഹ്രദങ്ങളെ പതുക്കെ മറക്കും... അതുവരയെങ്കിലും ഈ എസ്.എം.എസ്... സൂക്കേടിലൂടെ അത് നടന്നു പോകുകയാണെങ്കില്‍.... എസ്.എം.എസ് നല്ലതിനല്ലേ ??

  16. ഇതൊരു വക കോപ്പിലെ പണിയായിപ്പോയി... ന്തൊക്കെ മോഹങ്ങളാണ് പണ്ടാരക്കാലൻ ട്രായി തച്ചുടച്ചത്...

  17. അതും ശരിയാണ്... ഗൂഗിള്‍ ട്രാഫിക് പകുതി പുള്ളിടെ വകയല്ലേ... :)

  18. ഹ ഹ..

    അരൂൺ...അത് കലക്കി..
    ഇതിനു കാരണം എന്നെ പോലുള്ള ചില അസൂയാലുക്കളുടെ പ്രാർത്ഥനയും,പ്രാക്കും ആണെന്ന് ഇന്നലെ ഒരുത്തൻ പറഞ്ഞു..
    ഞാനത് കാര്യമാക്കുന്നില്ല..:)

  19. Kamithakal mathramalla reality showkarum vettilayi mone..... Nalloru post...... Pine Free sim ipol orupad undalo 10 ennameduthal 1000 msg ayakkalo....?

  20. Kamithakal mathramalla reality showkarum vettilayi mone..... Nalloru post...... Pine Free sim ipol orupad undalo 10 ennameduthal 1000 msg ayakkalo....?

  21. @അപരിചിതന്‍

    അതില്‍ എന്റെ പ്രാർത്ഥനയും പെടും.... :P

    @ഓർമ്മകൾ

    സിമ്മല്ലേ ഫ്രീ... :)

  22. "ഒരു സിംമ്മീന്ന് ഒരു ദിവസം നൂറു എസ് എം എസെ അയക്കാന്‍ പറ്റൂള്ളൂ പോലും... ഇതെന്താ ചൈനയോ..."
    -:) ഉം..നടക്കട്ടെ...

  23. ഏറ്റവും വിഷമം ആ ഗ്രൂപ് എസ്.എം.എസ് സമയം 9എ.എം - 9 പി.എം ആക്കിയതാ.. :(

  24. @ Pradeep Kumar

    എന്ത് ചൈനയായിക്കൊട്ടേ എന്നോ....
    അണ്‍പോസ്സിബിള്‍... ഡിസ്പോസ്സിബിള്‍... കിറ്റ്‌ ഇന്ത്യ.....

    @BCP - ബാസില്‍ .സി.പി :
    അങ്ങനെ ഒരു ഹ്രദയം കൂടി തകര്‍ന്നു
    ഓ എനിക്കിപ്പോ കുറച്ചു സന്തോഷം തോന്നുണ്ട്.... :)

    @jayarajmurukkumpuzha

    നന്ദി... :)

  25. anupama says:

    പ്രിയപ്പെട്ട സുഹൃത്തേ,
    ഒരു എസ്.എം. എസ്. പോലും അയക്കാന്‍ വളരെ വിഷമിക്കുന്ന അനു എന്ത് പറയാന്‍?
    നൂറു എസ്. എം .എസ് മഹ ഭാഗ്യം അല്ലെ? :)

    സസ്നേഹം,
    അനു

  26. Nikhil says:

    Enthayalum Chadhi ayippoii....

  27. ഞാനൊക്കെ ഇപ്പൊ ഫീൽഡ് വിട്ടതു കൊണ്ട് എനിക്കിതൊന്നും പ്രശ്നമല്ല...

  28. @anupama:
    അത്രയെങ്കിലും വച്ചത് ഭാഗ്യം തന്നെ.... :(

    @Nikhil:യുവ കോമളന്‍... ഉം....:P


    @ പഥികൻ:

    അപ്പൊ പഴയ പുലി ആര്‍ന്നല്ലേ .... :)

  29. “16 സിം ഇടാവുന്ന നോക്കിയ Rസീരീസ് ( രജനീകാന്ത് സീരീസ് )“

    അത് കലക്കി.

  30. "പുറകില്‍ ഗൂഗിളമ്മച്ചിയുടെ കൊച്ചുമോന്‍ ആ പ്ലുസും, സുക്കെര്‍ ബര്‍ഗ് ചെക്കനും" ഈ സംശയം സത്യമാകനാണ് സാധ്യത.ചിലര്‍ക്ക് ഒരു ദിവസം നൂറു മെസേജ് ഒക്കെ തികയുന്നില്ല എന്നത് അത്ഭുതം തന്നെ ഞാന്‍ ഒരു മാസത്തില്‍ അയക്കാറില്ല ഇത്രേം!!(ഞാന്‍ വളരെ ഡീസാന്റാ എന്ന് മനസിലായില്ലേ)

  31. Anonymous says:

    ഇതൊക്കെ വരും എന്ന് മുന്നേ കൂട്ടി അറിഞ്ഞത് കൊണ്ട നേരെ ഇങ്ങു ഗള്‍ഫിലോട്ട്‌ വണ്ടി കയറിയത്

  32. anamika says:

    പണി കിട്ടീന് പറഞ്ഞാല്‍ മതിയല്ലോ ... അത് കൊണ്ട് തന്നെ... എല്ലാവര്‍ക്കും അയച്ചിരുന്നു gudmrng, gudnyt വെട്ടികുറച്ചു.. m, k എല്ലാം നിര്‍ത്തി... മാക്സിമം ടെക്സ്റ്റ്‌ ചെയ്യും... അന്നിട്ടെ അയയ്ക്കു... നമ്മളോട കളി

  33. ലുട്ടു ... നിന്റെ ഈ പോസ്റ്റ്‌ മ ഗ്രൂപ്പില്‍ ഇട്ടില്ലേ ... ഞാന്‍ കണ്ടില്ല .. കുട്ടി ബ്ലോഗേര്‍സില്‍ വന്നു നോക്കിയപ്പോള്‍ അവിടെ നിന്നാണ് കണ്ടത് ... ഇത്ര കേറി ചൂടാവുകയോന്നും വേണ്ട .... നൂറു എസ് എം എസ് കൊണ്ടൊക്കെ കളിച്ചാല്‍ മതി. ബാക്കിയുള്ള സമയം പുസ്ടകം എടുത്തു വല്ലതും വായിക്കടെ.........
    നന്നായി എഴുതി .
    ആശംസകളോടെ ..... (തുഞ്ചാണി)

Leave a Reply