Latest Stories

"മൊട്ടത്തല" കേള്‍ക്കാന്‍ തന്നെ എന്ത് രസം ഈ കൊട്ടതേങ്ങ എന്നൊക്കെ പറയണപോലെ , ഇനിയിപ്പോ കാണാനോ... മനോഹരം... മൊട്ടത്തലകളെ പറ്റി എന്തെല്ലാം പഴം ചൊല്ലുകള്‍ കേട്ടിട്ടില്ലെ "തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ"..... അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് വേള്‍ഡ് ഫേമസ് ആയ മൊട്ടത്തലയന്മാരെ കുറിച്ചായിരുന്നു.... മൊട്ടത്തലയന്മാര്‍ പല തരക്കാറുണ്ട്  ജന്മനാ മൊട്ടയായവര്‍, ധാത്രി പരീക്ഷിച്ചു മൊട്ടയായ കഷണ്ടിക്കാര്‍, ക്രിക്കറ്റ്‌ ഫുട്ബോള്‍ ലോകകപ്പുകള്‍ക്ക് പന്തയം വച്ച് മുടിപോയവര്‍, പഴനിയിലും വെളാങ്കണ്ണിയിലും മൊട്ടയടിച്ചു പുണ്യം നേടിയവര്‍, ബാര്‍ബര്‍ക്കു കാശ് കൊടുത്തു റൊണാള്‍ഡോ സ്റ്റൈല്‍ ആയവര്‍.... അങ്ങനെ ഒരുപാടു മൊട്ടകള്‍ 
(കീമോ തെറാപ്പി നടത്തി മുടിനഷ്ടപെട്ടു വേദന അനുഭവിക്കുന്ന കാന്‍സര്‍ ബാധിധരെയും  ഒരുനിമിഷം നമുക്ക് ഓര്‍മിക്കാം)

എല്ലാ മൊട്ടത്തലയന്മാരും  പ്രശസ്തരല്ല അതുപോലെ തന്നെ എല്ലാ പ്രശസ്തരും മൊട്ടത്തലയന്മാരും അല്ല, അതുകൊണ്ട് എന്റെ പണി എളുപ്പമായി... അപ്പൊ നമുക്ക് തുടങ്ങാം...
ഒന്നാം നമ്പര്‍ ആരാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല നമ്മുടെ സ്വന്തം മഹാത്മാഗാന്ധി...


ഏറ്റവും വിലപിടിപ്പുള്ള മൊട്ടത്തലയും ഇത് തന്നെ. ഈ തല കുറെ കൈയില്‍ വരുമ്പോ എന്താ ഒരു സന്തോഷം അല്ലെ??? ഈ തലയ്ക്കു വേണ്ടി എന്തല്ലാം പരാക്രമങ്ങള്‍.. ഹോ.. ഹോ പാവം ഗാന്ധിജി...
രണ്ടാം സ്ഥാനം ആര്‍ക്കു കൊടുക്കണം ടോട്ടല്‍ കണ്‍ഫ്യൂഷന്‍....
മൊട്ടത്തലയോട് സാമ്യമുള്ള ഫുട്ബാള്‍ തട്ടിക്കളിക്കുന്നവന്‍ ആണെന്നത് പരിഗണിച്ചു അത് റൊണാള്‍ഡോക്ക് കൊടുക്കാന്‍ തീരുമാനിച്ചു
മൊട്ടത്തലയുടെ മൊത്ത കച്ചവടക്കാരായ ബ്രസീലില്‍ നിന്നുള്ളവന്‍ ആണെന്നതു കൂടി പരിഗണിച്ചാണ്  റൊണാള്‍ഡോക്ക് രണ്ടാം സ്ഥാനം നല്‍കിയത്  ഒട്ടേറെ ചെറുപ്പക്കാരെ മൊട്ടത്തല പ്രസ്ഥാനത്തിലേക്ക്  ആകര്‍ഷിക്കാനും റൊണാള്‍ഡോക്ക് കഴിഞ്ഞിട്ടുണ്ട്  കേരളത്തില്‍ മൊട്ടത്തല പ്രചരിപ്പിക്കുന്നതിലും റൊണാള്‍ഡോ മഹത്തായ സംഭാവനകള്‍ നല്‍കിട്ടുണ്ട് ....

ഇനിയിപ്പോ ഹോളിവുഡ്ഡിലേയ്ക്ക്  പോയി നോക്കാം അവിടെ മൊട്ടത്തലയന്മാരുടെ ബഹളമാണ്


ഹോളിവുഡ്ഡിലെ സ്ഥിരം മൊട്ടത്തലയന്മാര്‍
< വിന്‍ ഡീസല്‍ (Vin Diesel)ജസണ്‍ സ്ടതം (Jason Statham) >
< ബ്റുസ് വില്ലിസ് (Bruce Willis)
 ഇവരെ കൂടാതെ ചില പാര്‍ട്ട്‌ ടൈം മൊട്ടത്തലയന്മാരും ഉണ്ട് അതില്‍ പ്രശസ്തന്‍ ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി വേഷമിട്ട ബെന്‍ കിങ്ങ്സ്ലി (Ben Kingsley) ആണ്  >


പിന്നെ ഒരു സന്തോഷ വാര്‍ത്ത‍ ഹോളിവുഡ്ഡില്‍ ഒരു മൊട്ടതലച്ചി കൂടി  ഉണ്ട് 
 < നതാലി പോര്‍ട്മന്‍ (Natalie Portman)
ഇനി ബോളിവുഡ്ഡിലേയ്ക്ക്, ബോളിവുഡ്ഡില്‍ പറയാന്‍ കൊള്ളാവുന്ന ഏക മൊട്ട നമ്മുടെ സകലകാല വില്ലന്‍ അമരീഷ് പുരി ആണ് 


ഹിന്ദിയിലെ നടിമാര്‍ക്കൊന്നിനും മൊട്ടയടിക്കാന്‍ ധൈര്യം പോര എന്ത് നടിമാരാ അല്ലെ?  ഒന്നിനും ഒരു ആത്മാര്‍ത്ഥ ഇല്ല

മലയാളത്തിലാണെങ്കില്‍ പറയുകയും  വേണ്ട അകെകൂടി ഓര്‍ത്തിരിക്കുന്ന  ഒരു നല്ല മൊട്ടത്തല ഇതാണ്


< അക്കൊസട്ടന്റെ ഉണ്ണിക്കുട്ടന്‍


ഇപ്പൊ മുടിയൊക്കെ വച്ച് വല്ല്യ പുള്ളി അയിപ്പോയി >

പിന്നെ ഉള്ളത് ജൂനിയര്‍ മാന്‍ഡാദ്രോക്കിലെ മൊട്ടത്തലയന്‍ പ്രതിമയാണ് .....


മൊട്ടത്തലയന്മാരുടെ സമ്മേളനം കാണാന്‍ WWE (Wrestling) കണ്ടാല്‍ മതി... മസിലുണ്ടെങ്കില്‍ മുടി വേണ്ട എന്നാണ് അവരുടെ മുദ്രാ വാക്യം എന്ന് തോന്നുന്നു
തല്‍കാലം ലിസ്റ്റ് ഞാനിവിടെ നിര്‍ത്തുന്നു പറഞ്ഞു പറഞ്ഞു ഇനി ഞാനും മൊട്ടയായാലോ എന്റമോ...NB: ലിസ്റ്റില്‍ പേര്  വരാത്തവര്‍ വിഷമിക്കണ്ട നിങ്ങള്‍ മൊട്ടയാണ്‌  എന്ന് തെളിക്കുന്നതിനായി തലയുടെ നാലു ആംഗിള്‍ പടവും 1000 രൂപയും എനിക്ക് അയച്ചു തരിക... പടം മറന്നാലും പൈസയുടെ   കാര്യം മറക്കാതിരിക്കുക...  ലിസ്റ്റില്‍ പേര് വന്നിരിക്കും... തീര്‍ച്ച....
സ്വന്തം ലുട്ടുമോന്‍ 


5 Responses so far.

  1. Ullas says:

    Yes Arun this is a rare post and subject. Hats off buddy.

  2. Anagha says:

    Thudakkam kalakki All the Best...

  3. Admin says:

    പൊളിച്ചു....

Leave a Reply