Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Latest Stories


ആദ്യ ഭാഗം വായിക്കാത്തവര്‍ക്ക്  

അങ്ങനെ നീലിയാന്റി ഭൂമിയില്‍ ലാന്‍ഡ്‌  ചെയ്തു... നീലിയാന്റിയെ ഡ്രോപ്പ് ചെയ്തു തിരിച്ചു പോകുംമുന്‍പ് കാലന്‍ ഒന്നുകൂടി ഓര്‍മിപ്പിച്ചു, മോളെ നീലി നിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി മൂന്നു ദിവസമാണ് അതുകഴിഞ്ഞാല്‍ അപ്പൊ ഇവിടുന്നു നിന്നെഞാന്‍  പൊക്കും... ആ സമയം കൊണ്ട് എന്താന്ന് വച്ചാ ചെയ്തു തീര്‍ത്തോളണം... നീലിയാന്റി തലകുലുക്കി സമ്മതിച്ചു...കാലന്റെ ലിമോ പാഞ്ഞുപോയി....

ഇനി എന്ത് ചെയ്യണം...? നീലിയാന്റി പ്ലാനിംഗ് തുടങ്ങി... ആദ്യം വീട്ടില്‍ പോകാം... വീടിന്റെ ഗേറ്റ് എത്തിയേ ഉള്ളു അകത്തു നിറയെ വണ്ടി... മക്കളും കൊച്ചുമക്കളും തൊട്ടു ഇതുവരെ കാണാത്ത ബന്ധുക്കള്‍  വരെ ഉണ്ട്... എല്ലാരും വീടും പറമ്പും വീതിച്ചടുക്കുന്ന തിരക്കിലാണ്... ജീവിച്ചിരുന്നപ്പോ ഒരുത്തനും തിരിഞ്ഞുനോക്കാന്‍ സമയമില്ലായിരുന്നു... ഇപ്പൊ അകത്തോട്ട് കയറിയാല്‍ ചത്ത എന്നെ  അവര്‍ വീണ്ടും കൊല്ലും... നീലിയാന്റി വേഗം തിരിച്ചു നടന്നു... വീടും പറമ്പും പോയി... അല്ല  പ്രേതമായ എനിക്കെന്തിനാ വീടും പറമ്പും... എന്നെ കൊന്നവരോട് പ്രതികാരം ചെയ്യണം അതാണെന്റെ ലക്ഷ്യം... നീലിയാന്റി മനസ്സില്‍ ഉറപ്പിച്ചു... 

"എടാ രാജപ്പാ" എന്ന് തന്നെ തട്ടിയ കള്ളന്മാരില്‍ ഒരാള്‍ മറ്റവനെ വിളിക്കുന്നത്‌  കേട്ടപോലെ ആന്റിക്ക്  തോന്നി... ഉടനെ ആന്റി തനിക്കു ഡ്രാക്കുള അങ്കിള്‍ തന്ന 4G ഫോണില്‍ കയറി ഗൂഗിളില്‍ തപ്പി... എന്റെ ഡ്രാക്കുളമുത്തപ്പാ പതിനായിരക്കണക്കിനു ഫോട്ടോകളും പോസ്റ്റുകളും... പക്ഷെ എല്ലാ ഫോട്ടോക്കും ഒരേ വ്രത്തികെട്ട മുഖം.... ആന്റി അന്തംവിട്ടു... നടപ്പില്ല ഇനി ഫേസ്ബുക്കില്‍ തപ്പാം... തപ്പി അവിടയും ആ  മുഖം... കൂട്ടത്തില്‍ ഒരു സുന്ദരക്കുട്ടന്‍ രാജപ്പനെ കണ്ടു ആന്റിയുടെ കണ്ണുകള്‍ മിന്നി... യുറേക്കാ...   യുറേക്കാ.... കിട്ടിപ്പോയി... ഇതവന്‍ തന്നെ എന്റെ ഖാതകന്‍...  അവന്റെ സ്റ്റാറ്റസ്  സ്ഥിരമായി ലൈക്കി കമന്റ്‌ ഇടുന്ന ഒരേ ഒരുത്തന്‍, അവന്‍തന്നെ രണ്ടാമന്‍.... പാച്ചുക്കുട്ടന്‍... രണ്ടിന്റയും പടം  ആന്റി മനസ്സില്‍ പച്ചകുത്തി... രാജപ്പന്റെ ലേറ്റസ്റ്റ്  സ്റ്റാറ്റസ് ആന്റി വായിച്ചു " ഞാന്‍ കരുനാഗപ്പല്ലി ടൌനില് വിജയമാഗോശിക്കുന്നു" താഴെ മറ്റവന്റെ കമന്റ്‌     "ഞാനും ആശോഗിക്കുന്നു "... ആന്റിയുടെ തലയില്‍ 100  വാട്ട്സ് സി എഫ് എല്‍ കത്തി.... 

ആന്റി കോട്ടയത്തിനു വച്ച് പിടിച്ചു... ഒടുകത്തെ  ട്രാഫിക്‌ ബ്ലോക്കില്‍ പെട്ട് അവിടെ എത്തിയപ്പോള്‍ നേരം രാത്രി ആയി... ആന്റി കാത്തിരുന്നു... പാതിരാത്രി  ആയ... ഒരു സ്വര്‍ണക്കടയുടെ മൂലയില്‍ ഒരു അനക്കം... അതേ അവര്‍ തന്നെ...  പാവം സെക്യൂരിറ്റി ഒന്നുമറിയാതെ തന്റെ പതിവ്  ഡ്യൂട്ടിയില്‍ ആണ്... അവര്‍ ഭിത്തി തുറന്നു അകത്തു കയറി... ആന്റി അവരുടെ പിറകെ കൂടി ... പെട്ടന്നാണ് അത് സംഭവിച്ചത്, അലാറം അടിക്കുന്നു... കള്ളന്മാര്‍ പുറത്തേക്ക്  കുതിച്ചു... ആന്റിക്ക്  ഒന്നും പിടികിട്ടിയില്ല... പിടികിട്ടിയപ്പോഴക്കും സെക്യൂരിറ്റി ഉണര്‍ന്നു... ആന്റി ഓടി.. ചെന്ന് ചാടിയത് അവന്റെ മുന്‍പില്‍... ഒരടികിട്ടിയത് മാത്രം  ഓര്‍മ്മയുണ്ട് , സ്വര്‍ണംകെട്ടിയ പല്ല് രണ്ടെണ്ണം താഴെ... 





നീരുവന്നു വീര്‍ത്ത മുഖവുമായ് ആന്റി രാത്രി കഴിച്ചുകൂട്ടി... ഒന്നാന്തരം 22 കാരറ്റ്  പല്ലായിരുന്നു  സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില വച്ച് നോക്കുമ്പോ   ആ സെക്യൂരിറ്റി തെണ്ടിക്ക് ഈ മാസം മുഴുവന്‍ ജോണി വാക്കര്‍ അടിക്കാം... എന്റെ വിധി.... ആന്റി വിലപിച്ചു... എന്നാലും തോറ്റുകൊടുക്കാന്‍ ആന്റി ഒരുക്കമായിരുന്നില്ല ...

തുടരും...  

Read More ...

Latest Stories


ടിങ്ങ് ടോങ്ങ്..... ടിങ്ങ് ടോങ്ങ്..... ക്ലോക്കില്‍ മണി രണ്ടടിച്ചു... കമ്പ്യൂട്ടര്‍ മോണിട്ടറിനു മുന്‍പില്‍ തപസ്സുചെയ്തെന്ന മട്ടിലിരിക്കുകയാണ് നീലിയാന്റി... മോണിട്ടറില്‍ ആണെങ്കില്‍ ഹൌസ് ഫുള്‍ആയി ചിരിച്ചു നിറഞ്ഞാടുകയാണ്  സര്‍വലോക യക്ഷികളുടെ റാണിപ്പട്ടം കല്പിച്ചു നല്‍കിയിരിക്കുന്ന ബഹു ശ്രീമതി കള്ളിയാങ്കാട്ടു  നീലി... നീലിയാന്റിക്ക്  കള്ളിയാങ്കാട്ടു  നീലിയെന്നാല്‍  സ്വന്തം വല്ല്യാന്റിയാണ്... അത്രത്തോളമാണ്  ആന്റിക്ക് നീലിയോടും മറ്റു പ്രേത കഥാപാത്രങ്ങളോടുമുള്ള സ്നേഹം... എന്തിനു ഈ സ്നേഹക്കൂടുതല്‍കൊണ്ടാണ്  ആന്റി   അഞ്ചാറുകൊല്ലം മുന്‍പ്   ഗസെറ്റില്‍ പരസ്യം കൊടുത്തു നീലി എന്ന് പേരുവരെ മാറ്റിയത്... ടി വിയില്‍ വരുന്ന ഒരൊറ്റ പ്രേത സീരിയലും സിനിമയും ആന്റി കാണാതെ വിടാറില്ല... എന്നാലും കുറച്ചു നാളായി ആന്റിക്ക് വല്ല്യ വിഷമമാണ്... പണ്ടത്തെ പോലെ ഇപ്പൊ ടി വിയില്‍ പ്രേത സീരിയലൊന്നും ഇല്ല... പണ്ട് ചാകരയല്ലാര്‍ന്നോ... കത്തനാര് തൊട്ടു ഡ്രാക്കുള വരെ... ഏതു ചാനല് വച്ചാലും ചാകര... ഇന്നിപ്പോ ആ പെങ്കൊച്ചും ജട്ജസും കൂടി പിള്ളാരെ കൊന്നു കൊലവിളിക്കുന്നത് മാത്രമാണ്  കൊള്ളാവുന്ന ഏക രക്തപങ്കിലപരിപാടി... ബാക്കിയെല്ലാം കണ്ണീര്‍പങ്കിലം...  പിന്നെ ഇന്റര്‍നെറ്റും ടോറെന്റും ഉള്ളത് കൊണ്ട്  ആന്റി തട്ടി മുട്ടി ജീവിച്ചു പോകുന്നു... പിന്നെ പ്രേതകഥകളുടെയും  നോവലുകളുടെയും ഒരു വലിയ ലൈബ്രറി തന്നെയുണ്ട്   ആന്റിയുടെ വീട്ടില്‍... വീട്ടില്‍ ആന്റി തനിച്ചാണ് താമസം.... ഈ തനിച്ചു താമസം അത്രശരിയല്ല  കള്ളന്മാരോക്കെ ഉള്ളതാ എന്ന് പലരും പറഞ്ഞു എങ്കിലും പ്രേതങ്ങളുടെ കളിക്കൂട്ടുകാരിയായ ആന്റിക്കു പേടിയോ?... ഒരിക്കലുമില്ല...

 നമുക്കിനി ക്ലോക്കിന്റെ  ടിങ്ങ് ടോങ്ങിലേക്ക്  തിരിച്ചു പോകാം... സ്ക്രീനില്‍ കള്ളിയാങ്കാട്ടു  നീലി ഏതോ ഒരുത്തന്റെ ചോരകുടിച്ച് പല്ലിളിക്കുന്നത് കണ്ടു ആന്റി തന്റെ സ്വര്‍ണം കെട്ടിയ ദന്തനിര മുഴുവന്‍  പുറത്തുകാട്ടി 22 കാരറ്റ് ചിരി ചിരിക്കുകയാണ്... ഹി... ഹി... ഹി... ഈ സമയം മറ്റൊന്നുകൂടി നടക്കുന്നുണ്ടായിരുന്നു ... ആന്റിയുടെ വീടിന്റെ ചിമ്മിനിയിലൂടെ രണ്ടു ഹൈടെക് കള്ളന്മാര്‍  താഴേക്ക് ഇഴഞ്ഞിറങ്ങി... ആ ഡ്രാക്കുളകോട്ട മോഡല്‍ ഭവനത്തില്‍ ഒരു വയസ്സിതള്ള മാത്രമെയുള്ളു  എന്നവര്‍ നേരത്തെതന്നെ  ഗൂഗിളില്‍ തപ്പി കണ്ടു  പിടിച്ചിരുന്നു ... എന്നിരിക്കിലും അര്‍ത്ഥരാത്രി കമ്പ്യൂട്ടറിനു മുന്‍പിലിരുന്നു പൊട്ടിച്ചിരിക്കുന്ന ആന്റിയെ കണ്ടു  അവര്‍ ഒന്നു ഞെട്ടി... അവര്‍ ഉള്ള ധൈര്യം സംഭരിച്ച് ആന്റിയുടെ പുറകിലെത്തി  തോണ്ടിവിളിച്ചു.... സിനിമയില്‍ ലയിച്ചിരുന്ന നീലിആന്റിയില്‍ നിന്ന് നോ റീയാക്ഷന്‍... അവര്‍ തട്ടിവിളിച്ചു  ആന്റി ഞെട്ടി തിരിഞ്ഞു... കൈയില്‍ തോക്കും മുട്ടന്‍ വടിയുമൊക്കയായി  രണ്ടുപേര്‍ ഒരു ആര്‍ത്തനാദം ആന്റിയുടെ തൊണ്ടയില്‍ കുരുങ്ങി... അപ്പോഴാണു ഇത്ര വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നത് അത്ര പന്തിയല്ല എന്ന് പലരും പറഞ്ഞതിന്റെ ഗുട്ടന്‍സ് ആന്റിക്ക് പിടികിട്ടിയത്... എന്റെ കള്ളിയാങ്കാട്ടു  നീലിയമ്മച്ചീ എന്റെ ഡ്രാക്കുള മുത്തപ്പാ കത്തോളണേ.... ആന്റി  മനമുരുകി പ്രാര്‍ത്ഥിച്ചു... പക്ഷെ എന്ത്  ഫലം കള്ളന്മാര്‍ തങ്ങളുടെ കൈയിലിരുന്ന മുട്ടന്‍ വടികൊണ്ട്    ആന്റിയുടെ മണ്ടക്ക് ഒറ്റക്കൊട്ട്... ചുരുക്കത്തില്‍ നീലിയാന്റിയും ഒരു പ്രേതമായി...

കാലന്‍ തന്റെ കറുത്ത കാഡിലാക്ക് ലിമോയില്‍ കുതിച്ചെത്തി... ആന്റിയെയും കൂട്ടി കാലപുരിയിലേക്ക് തിരിച്ചു കുതിച്ചു... പോകുന്ന വഴിയില്‍ ആന്റിക്കൊരു സംശയം
കാലന്റെ വാഹനം പോത്തല്ലെ പിന്നെന്താ ലിമോ...? 

ആന്റി കാലനോട്‌ തന്റെ സംശയങ്ങള്‍ ചോദിച്ചു തുടങ്ങി 

കാലന്‍ചേട്ടന്റെ പോത്ത് എവിടെ...? എനിക്ക് സ്പെഷ്യല്‍ ആണോ കാഡിലാക്ക് ലിമോ ...? നിങ്ങള്‍ക്ക്  എങ്ങനെ ഈ കാര്‍ കിട്ടി ...? അമേരിക്കന്‍   പ്രസിഡന്‍റ്  ഒബാമാക്കും ഇതേ കാര്‍ ഉണ്ടല്ലോ ? നിങ്ങള്‍ ഇരട്ടകളാണോ..?  നിങ്ങള്‍ തമ്മിലുള്ള ബദ്ധം എന്താണ് ...?

പാവം കാലന്‍ ആന്റിയുടെ സിബിഐ മട്ടിലുള്ള ചോദ്യംചെയ്യലിനു മുന്‍പില്‍ വീണു പോയി... കാലന്‍ കഥ പറയാന്‍ തുടങ്ങി...

 ഇപ്പൊ കുറെ നാളായിട്ട് പൊതുവെ പുറം ജോലി കരാറുകളുടെ കാലമാണല്ലോ... എനിക്കാണെങ്കില്‍ എന്നും ഓവര്‍ ടൈം ജോലിയാ... പിന്നെ ഓരോരുത്തര്‍ക്ക് പുറം ജോലി കരാര്‍ കൊടുത്തായിരുന്നു ഞാന്‍ പിടിച്ചു നിന്നിരുന്നത് ... സദ്ദാം ഹുസൈനും, ബിന്‍ ലാദ്ദനും ഒക്കെ ആയിരുന്നു എന്റെ സ്ഥിരം ക്ലയന്റ്സ് .....അപ്പോഴാ കാശ് ഒന്നും തരണ്ട  എല്ലാം ഞാന്‍ ഏറ്റു എന്നു പറഞ്ഞു  ഒരു    പുതിയ പയ്യന്‍ വന്നത്,  ബുഷ്‌ എന്നോ മറ്റോ ആയിരുന്നു പയ്യന്റെ പേര്...  കേട്ടപാടെ ഞാനങ്ങ് സമ്മതിച്ചു... അപ്പോളവന്‍ സമ്മാനിച്ചതാ ഈ കാര്‍,    അവന്‍ ഏതായാലും നല്ല പയ്യാനാര്‍ന്നു, അവനാ   ജോലി വളരെ   നല്ലഭംഗിയായി    നടത്തികൊണ്ടിരുന്നപ്പോഴാ ഇപ്പോ പറഞ്ഞ   ആ കുരുത്തം കെട്ടവന്‍, ഒബാമ... മറ്റവനെ ചാടിച്ചു കസാരയില്‍ കയറിയത്... പിന്നേം എനിക്ക് പണിയായി... പിന്നെ ഈ കാര്‍ ഉള്ളകൊണ്ട് നടു ഒടിയാതെ നടക്കാം...

കാലന്‍ പറഞ്ഞു  നിര്‍ത്തി. അപ്പോഴക്കും കാലപുരി എത്തിയിരുന്നു...


പരലോകനിവാസികള്‍  എല്ലാവരും പുതിയ അതിഥിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു... അവിടുത്തെ പോപ്പുലേഷന്‍ കണ്ടു നീലിയാന്റി അന്തംവിട്ടു...ഹൈടെക്  സൌകര്യങ്ങള്‍ കണ്ടു വീണ്ടും അന്തംവിട്ടു... പ്രതീക്ഷിച്ചതിനേക്കാള്‍  കൊള്ളാം... എന്നാലും ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞപ്പോള്‍ ആന്റി ക്കൊരു മോഹം തന്നെ കൊന്നവരോട് പ്രതികാരം ചെയ്യണം... പിന്നെ  സിനിമയില്‍ കണ്ടതുപോലെ ആരുടെയെങ്കിലും ചോര കുടിക്കണം....  ആന്റി ഉടനെ തന്റെ ആഗ്രഹം കാലനമ്മാവനെ അറിയിച്ചു...  പുള്ളിക്കാരന്‍ ഡബിള്‍  ഹാപ്പി ജോലി കുറഞ്ഞു കിട്ടിയല്ലോ....  അങ്ങനെ നീലിയാന്റി സകല  പരലോക നിവാസികളുടെയും അനുഗ്രഹത്തോടെ ഭൂമിയിലേക്ക്   വച്ചടിച്ചു....


Read More ...

Latest Stories

"മൊട്ടത്തല" കേള്‍ക്കാന്‍ തന്നെ എന്ത് രസം ഈ കൊട്ടതേങ്ങ എന്നൊക്കെ പറയണപോലെ , ഇനിയിപ്പോ കാണാനോ... മനോഹരം... മൊട്ടത്തലകളെ പറ്റി എന്തെല്ലാം പഴം ചൊല്ലുകള്‍ കേട്ടിട്ടില്ലെ "തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ"..... അപ്പൊ നമ്മള്‍ പറഞ്ഞു വന്നത് വേള്‍ഡ് ഫേമസ് ആയ മൊട്ടത്തലയന്മാരെ കുറിച്ചായിരുന്നു.... മൊട്ടത്തലയന്മാര്‍ പല തരക്കാറുണ്ട്  ജന്മനാ മൊട്ടയായവര്‍, ധാത്രി പരീക്ഷിച്ചു മൊട്ടയായ കഷണ്ടിക്കാര്‍, ക്രിക്കറ്റ്‌ ഫുട്ബോള്‍ ലോകകപ്പുകള്‍ക്ക് പന്തയം വച്ച് മുടിപോയവര്‍, പഴനിയിലും വെളാങ്കണ്ണിയിലും മൊട്ടയടിച്ചു പുണ്യം നേടിയവര്‍, ബാര്‍ബര്‍ക്കു കാശ് കൊടുത്തു റൊണാള്‍ഡോ സ്റ്റൈല്‍ ആയവര്‍.... അങ്ങനെ ഒരുപാടു മൊട്ടകള്‍ 
(കീമോ തെറാപ്പി നടത്തി മുടിനഷ്ടപെട്ടു വേദന അനുഭവിക്കുന്ന കാന്‍സര്‍ ബാധിധരെയും  ഒരുനിമിഷം നമുക്ക് ഓര്‍മിക്കാം)

എല്ലാ മൊട്ടത്തലയന്മാരും  പ്രശസ്തരല്ല അതുപോലെ തന്നെ എല്ലാ പ്രശസ്തരും മൊട്ടത്തലയന്മാരും അല്ല, അതുകൊണ്ട് എന്റെ പണി എളുപ്പമായി... അപ്പൊ നമുക്ക് തുടങ്ങാം...
ഒന്നാം നമ്പര്‍ ആരാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല നമ്മുടെ സ്വന്തം മഹാത്മാഗാന്ധി...






ഏറ്റവും വിലപിടിപ്പുള്ള മൊട്ടത്തലയും ഇത് തന്നെ. ഈ തല കുറെ കൈയില്‍ വരുമ്പോ എന്താ ഒരു സന്തോഷം അല്ലെ??? ഈ തലയ്ക്കു വേണ്ടി എന്തല്ലാം പരാക്രമങ്ങള്‍.. ഹോ.. ഹോ പാവം ഗാന്ധിജി...








രണ്ടാം സ്ഥാനം ആര്‍ക്കു കൊടുക്കണം ടോട്ടല്‍ കണ്‍ഫ്യൂഷന്‍....
മൊട്ടത്തലയോട് സാമ്യമുള്ള ഫുട്ബാള്‍ തട്ടിക്കളിക്കുന്നവന്‍ ആണെന്നത് പരിഗണിച്ചു അത് റൊണാള്‍ഡോക്ക് കൊടുക്കാന്‍ തീരുമാനിച്ചു
മൊട്ടത്തലയുടെ മൊത്ത കച്ചവടക്കാരായ ബ്രസീലില്‍ നിന്നുള്ളവന്‍ ആണെന്നതു കൂടി പരിഗണിച്ചാണ്  റൊണാള്‍ഡോക്ക് രണ്ടാം സ്ഥാനം നല്‍കിയത്  ഒട്ടേറെ ചെറുപ്പക്കാരെ മൊട്ടത്തല പ്രസ്ഥാനത്തിലേക്ക്  ആകര്‍ഷിക്കാനും റൊണാള്‍ഡോക്ക് കഴിഞ്ഞിട്ടുണ്ട്  കേരളത്തില്‍ മൊട്ടത്തല പ്രചരിപ്പിക്കുന്നതിലും റൊണാള്‍ഡോ മഹത്തായ സംഭാവനകള്‍ നല്‍കിട്ടുണ്ട് ....

ഇനിയിപ്പോ ഹോളിവുഡ്ഡിലേയ്ക്ക്  പോയി നോക്കാം അവിടെ മൊട്ടത്തലയന്മാരുടെ ബഹളമാണ്


ഹോളിവുഡ്ഡിലെ സ്ഥിരം മൊട്ടത്തലയന്മാര്‍




< വിന്‍ ഡീസല്‍ (Vin Diesel)







ജസണ്‍ സ്ടതം (Jason Statham) >








< ബ്റുസ് വില്ലിസ് (Bruce Willis)




 ഇവരെ കൂടാതെ ചില പാര്‍ട്ട്‌ ടൈം മൊട്ടത്തലയന്മാരും ഉണ്ട് അതില്‍ പ്രശസ്തന്‍ ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി വേഷമിട്ട ബെന്‍ കിങ്ങ്സ്ലി (Ben Kingsley) ആണ്  >


പിന്നെ ഒരു സന്തോഷ വാര്‍ത്ത‍ ഹോളിവുഡ്ഡില്‍ ഒരു മൊട്ടതലച്ചി കൂടി  ഉണ്ട് 
 



< നതാലി പോര്‍ട്മന്‍ (Natalie Portman)








ഇനി ബോളിവുഡ്ഡിലേയ്ക്ക്, ബോളിവുഡ്ഡില്‍ പറയാന്‍ കൊള്ളാവുന്ന ഏക മൊട്ട നമ്മുടെ സകലകാല വില്ലന്‍ അമരീഷ് പുരി ആണ് 










ഹിന്ദിയിലെ നടിമാര്‍ക്കൊന്നിനും മൊട്ടയടിക്കാന്‍ ധൈര്യം പോര എന്ത് നടിമാരാ അല്ലെ?  ഒന്നിനും ഒരു ആത്മാര്‍ത്ഥ ഇല്ല

മലയാളത്തിലാണെങ്കില്‍ പറയുകയും  വേണ്ട അകെകൂടി ഓര്‍ത്തിരിക്കുന്ന  ഒരു നല്ല മൊട്ടത്തല ഇതാണ്






< അക്കൊസട്ടന്റെ ഉണ്ണിക്കുട്ടന്‍






ഇപ്പൊ മുടിയൊക്കെ വച്ച് വല്ല്യ പുള്ളി അയിപ്പോയി >





പിന്നെ ഉള്ളത് ജൂനിയര്‍ മാന്‍ഡാദ്രോക്കിലെ മൊട്ടത്തലയന്‍ പ്രതിമയാണ് .....


മൊട്ടത്തലയന്മാരുടെ സമ്മേളനം കാണാന്‍ WWE (Wrestling) കണ്ടാല്‍ മതി... മസിലുണ്ടെങ്കില്‍ മുടി വേണ്ട എന്നാണ് അവരുടെ മുദ്രാ വാക്യം എന്ന് തോന്നുന്നു




തല്‍കാലം ലിസ്റ്റ് ഞാനിവിടെ നിര്‍ത്തുന്നു പറഞ്ഞു പറഞ്ഞു ഇനി ഞാനും മൊട്ടയായാലോ എന്റമോ...



NB: ലിസ്റ്റില്‍ പേര്  വരാത്തവര്‍ വിഷമിക്കണ്ട നിങ്ങള്‍ മൊട്ടയാണ്‌  എന്ന് തെളിക്കുന്നതിനായി തലയുടെ നാലു ആംഗിള്‍ പടവും 1000 രൂപയും എനിക്ക് അയച്ചു തരിക... പടം മറന്നാലും പൈസയുടെ   കാര്യം മറക്കാതിരിക്കുക...  ലിസ്റ്റില്‍ പേര് വന്നിരിക്കും... തീര്‍ച്ച....
സ്വന്തം ലുട്ടുമോന്‍ 


Read More ...