എച്ചുസ്മീ എനിക്കൊരു സംശയം, വളരെ സിമ്പിള്‍ സംശയമാണ് മാവേലി ശരിക്കും കുടവയറനാണോ... ? ഇത് വെറുമൊരു സംശയമല്ല ഒരു ഒന്നൊന്നര സംശയമാണ്,
പുരാണത്തില്‍ നിന്നുള്ള വിവരണമൊക്കെ വച്ചുനോക്കുമ്പോള്‍ ആള് അര്‍നോള്‍ഡ് ഷാര്സ്നെഗ്ഗേര്ക്ക് കപ്പടമീശ വെച്ചാല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെ ഇരിക്കണ്ടാതാണ്... അതൊന്നുമില്ലെങ്കിലും ചുരുങ്ങിയ പക്ഷം ഒരു ഗ്രേറ്റ് ഖാലി എങ്കിലും ആകേണ്ടതാണ്....
എന്നിട്ട് ഇതിപ്പോ ഒരുമാതിരി 5 അടി 4 ഇഞ്ച് പൊക്കവും ഒടുക്കത്തെ കുടവയറും... എനിക്ക് ആകെ ഫീല്‍ ആകുന്നു... ആരാണ് നമ്മുടെ മാവേലിയോടു ഈ കൊലച്ചതി ചെയ്തത്...? മാവേലി വേഷം കെട്ടാനുള്ള യോഗ്യത നല്ലൊരു കുടവയര്‍ ആണെന്നാണ് എല്ലാരും പറയുന്നത്... ആരാണ് ഈ അന്ധവിശ്വാസങ്ങളെല്ലാം പറഞ്ഞു പരത്തിയത്...? പുരുഷോത്തമനായിരുന്ന മാവേലി മന്നന്നു എങ്ങനെ കുടവയര്‍ ഉണ്ടായി...? പാതാളത്തില്‍ പുള്ളി ഒരു പണിയും ഇല്ലാതെ തിന്നുകുടിച്ചിരിക്കുവണോ...? അങ്ങയനെങ്കില് തന്നെ കേരളവും പാതാളവും തമ്മില്‍ മിനിമം ദൂരം ഒരു 1000 കിലോമീറ്റര്‍ എങ്കിലും വരും... അവിടുന്ന് ഇങ്ങോട്ട് എക്സ്പ്രസ്സ്വെയും മെട്രോറെയിലും ഒന്നും ഇല്ല, പുള്ളിക്കാരന് നടന്നാ പോരുന്നത്... 1000 കിലോമീറ്ററൊക്കെ കൈയും വീശി നടന്നാ ഏതു കുടവയറനും സിക്സ് പായ്ക്ക് ഉണ്ടാകും... എന്നിട്ടും നമ്മുടെ മാവേലിക്കു കുടവയര്‍...?

ഈ കുടവയറിനു പിന്നില്‍ വിദേശമരുന്ന് കമ്പനികളുടെ കറുത്ത കൈകളാണ് ഉള്ളത് എന്നാണ് ലുട്ടുമോന്റെ ബലമായ സംശയം... മാവേലിയെ കുടവയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി കേരളത്തില്‍ കുടവയര്‍ പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു ബിപിക്കും പ്രമേഹത്തിനും സകലമാന രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കൂടുതലായി വിറ്റഴിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് മാവേലിയുടെ കുടവയര്‍... ആദ്യം അവര്‍ കാറ് തരാം ലോറി തരാം മൂന്നാറില്‍ 1000 ഏക്കര്‍ പതിച്ചു തരാം എന്നല്ലാം മാവേലിക്ക് ഓഫര്‍ കൊടുത്തു പക്ഷെ മാവേലി ആള് നീതിമാനായതുകൊണ്ട് മരുന്ന് കമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് മുന്പില് അദേഹം വീണില്ല... അപ്പോള്‍ അവര്‍ ഏതാനും പന്ന ചിത്രകാരന്മാരയും കാര്ട്ടൂണിസ്റ്റ്കളയും കൂട്ടുപിടിച്ച് മാവേലിയെ കുടവയറനായി ചിത്രീകരിച്ചു... എല്ലാരും ചേര്‍ന്ന് മാവേലിയെ കുടവയറനായി മുദ്രകുത്തി, ആരും അദേഹത്തിന്റെ സിക്സ് പായ്ക്ക് നിരപരാതിത്വം തിരിച്ചറിഞ്ഞില്ല... ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടുവന്നില്ല... ഫലമോ... മാവേലി ഇന്നും കേരളിയര്‍ക്കു മുന്പില് കുടവയറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി തുടരുന്നു... പ്രതികരിക്കൂ... മലയാളീ, ഇനിയെങ്കിലും പ്രതികരിക്കൂ.... ഈ ഓണക്കലെത്തു വെറുതെ ഉരുട്ടിവിഴുങ്ങി വയറും വീര്‍പ്പിച്ച് ഇരുന്നാ മതിയോ... ?
( വിവരങ്ങള്‍ ചോര്‍ത്തി തന്നതിന് വിക്ക്ലീലീക്സിനും ജൂലിയന്‍ അസാന്ജിനും ലുട്ടുമോന്റെ വക പ്രത്യകം നന്ദി)
എല്ലാവര്ക്കും ലുട്ടുമോന്റെ വക കിടിലന്‍ ഓണാശംസകള്‍
Categories:
ഓണം,
കോമഡി,
ലുട്ടുമോന്
Aarum prthikarikkunnillalloo Anna Hasarayae Vilikkandi varumo?? ;-P
Njan prtikarichal mathiyooo...??
അണ്ണാ ഹസാരെ വന്നിലെങ്കിലും അമല്‍ ഹസാരെ വന്നല്ലോ സന്തോഷം
പുരാണത്തില്‍ നിന്നുള്ള വിവരണമൊക്കെ വച്ചുനോക്കുമ്പോള്‍ മാവേലിഅര്നോള്ഡ് ഷാര്സ്നെഗ്ഗേര്ക്ക് കപ്പടമീശ വെച്ചാല്‍ എങ്ങനെ ഇരിക്കുമോ അങ്ങനെ ഇരിക്കണ്ടാതാണ്... അതൊന്നുമില്ലെങ്കിലും ചുരുങ്ങിയ പക്ഷം ഒരു ഗ്രേറ്റ് ഖാലി എങ്കിലും ആകേണ്ടതാണ്....
ethu puranamaa refer cheythathu?:P
Ano...?
Happy ONAM
നന്ദി ടോംസ് ചേട്ടാ....
വിക്കിലീല്സിനെ വിശ്വസിക്കാമെങ്കില്‍ സംഗതി സത്യമാണ്...
ഓണാശംസകള്‍....
Nice Post... Onam wishes...
Enthonnadae Ithu? Wikki,asange,kudavayar.... Entae Van Prthikshatham Aryikkunnu
@Anjana: Thanks...
@Vikram: ഗുരോ കരുണയുണ്ടാകണം
ശരിയാ.. ആരെങ്കിലും പ്രതികരിച്ചേ പറ്റൂ.. അടുത്ത വര്‍ഷം നമുക്കെ മാവേലിക്ക് വേറൊരു വേഷം കൊടുക്കാം :-)
ഇനി മാവേലിയുടെ പുനര്‍ ജന്മം ആകുമോ ഷോസ്നഗര്.........??????? അടിപൊളി പോസ്റ്റ് മച്ചാ...
പഴയ പോസ്റ്റ് ഈ ഓണത്തിനും എടുത്തു പ്രയോഗിച്ചോ......
കോരന് കഞ്ഞി എഗൈന്‍ ഇന്‍ ദി കുമ്പിള് അല്ലേ :) ഏതായാലും സംഭവം ഉഷാറായിട്ടുണ്ട്.
@Ramsy illias ethu puranama refer chyendath.?
@Ramsy illias ethu puranama refer chyendath.?