പുതിയ കാലത്തിന്റെ വേഗസമവാക്യങ്ങളില്‍, അടര്‍ന്നുവീണ പൂവിതള്‍ പോലെ ഒരിക്കലും തിരികെ പിടിക്കാനാവാത്ത ചില നഷ്ടങ്ങള്‍... അവയെപ്പറ്റി ഓര്‍മിക്കുന്ന നിമിഷങ്ങളില്‍ നാമറിയാതെ തന്നെ നമ്മുടെയെല്ലാമുള്ളില്‍ ഏതു പേരിട്ടു വിളിക്കണമെന്നറിയാത്ത ഒരു കുഞ്ഞു വേദന ഉണരാറുണ്ട്...
അച്ഛന്റെ തറവാട്ടിലെ അവധിക്കാലങ്ങള്‍ ഓര്‍കളില്‍ പച്ചപ്പുനിറക്കുന്നു... ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനടുത്താണ് തറവാട്...അവധിക്കാലമായാല്‍ പിന്നെ ഒരു പൂരത്തിനുള്ള ആളുകാണും... കുടുബത്തില്‍ ആണ് പ്രജകളാണ് കൂടുതല്‍... അവിടയെത്തിയാല് നാടു മുഴുവന്‍ ചുറ്റിയടിയാണ് ഞങ്ങള്‍ പിള്ളേരുടെ പ്രധാന പരുപാടി... കാണാന്‍ ഒരുപാടു കാഴ്ചകള്‍, പപ്പടം പരത്തി നിരത്തുന്ന പണ്ടാരന്‍, അമ്പലത്തിലെ സീതക്കുട്ടി ( ആനയാണ് ), യക്ഷിക്കുളത്തിലെ പേരറിയാത്ത വലിയ കറുത്ത മീന്‍ ( ഞങ്ങടെ ചൂണ്ട രണ്ടു തവണ പൊട്ടിച്ചു കൊണ്ടുപോയി, പിന്നെ പിടിക്കാന്‍ നോക്കിയിട്ടില്ല ), മണിക്കൂറുകള്‍ കരയില്‍ പിടിച്ചിട്ടാലും ചാവാത്ത കറൂപ്പ് മീന്‍, വെളുപ്പും നീലയും ആമ്പലുകള്‍ , ചൂണ്ടയില്‍ കുടുങ്ങിയ നീര്‍ക്കോലി, മത്തക്കണ്ണന്‍ തവള, കലപില കൂട്ടുന്ന താറാക്കൂട്ടങ്ങള്‍ , മനുഷ്യന്റെ തലവെട്ടം കണ്ടാല്‍ ഓടിയൊളിക്കുന്ന കീരികളും കുളക്കോഴികളും, ഒറ്റക്കാലില്‍ തപസിരിക്കുന്ന കൊറ്റികള്‍ , ചുവന്ന നിറമുള്ള വരാല് കുഞ്ഞുങ്ങള്‍ , അവയെ പിടിക്കാന്‍ ചെന്നാല്‍ ...ബ്ലക്ക്... എന്ന് ഒച്ചയുണ്ടാക്കി പാഞ്ഞുവരുന്ന തള്ളവരാല്‍.... അങ്ങനയങ്ങനെ കൗതുകങ്ങളുടെ പട്ടിക നീളുന്നു...

നെല്‍പ്പാടത്തെ രണ്ടായി വിഭജിച്ചു ഒരു മണ്ണിട്ട റോഡ്... ഒരു വശം നോക്കിയാല്‍ കണ്ണ് എത്താത്തത്ര വിശാലമാണ്... ഇപ്പുറത്തിന്റെ പരപ്പ് അവസാനിക്കുന്നിടത്ത് പഴയൊരു നാലുകെട്ട് അവ്യക്തമായി കാണാമായിരുന്നു

പാടത്തിന്റെ കരയില്‍ ചെറിയൊരു അമ്പലമുണ്ട്
അതിനോട് ചേര്‍ന്ന് പാടത്തിന്റെ കോണിലായി ഒരു വിശാലമായ കുളവും... അയ്യന്‍കുഴി എന്നാണ് കുളത്തിനു പേര്, കുളത്തില്‍ കിനാവള്ളി എന്ന ചെടി ഉണ്ടെന്നും ഇറങ്ങിയാല്‍ പിടിച്ചുവലിച്ചുകൊണ്ട് പോയി ചോരകുടിക്കും എന്നും പറഞ്ഞു വല്യമ്മച്ചി പേടിപ്പിച്ചതിനാല്‍ ആദ്യമൊക്കെ അതിനടുത് പോകുന്നത് പോലും പേടിയായിരുന്നു... പിന്നെപിന്നെ അച്ഛന്റെ കൂടെ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ മുങ്ങി വെള്ളത്തിന്റെ അടിയില്‍ നോക്കും അവിടെ ഒരു കറുപ്പ് മാത്രം പിന്നെ അരിച്ചിറങ്ങുന്ന തണുപ്പും... പിന്നെ പേടിയൊക്കെ മറന്നു... എപ്പോള്‍ തറവാട്ടില്‍ പോയാലും ആദ്യം ഓടി ചെന്നിരുന്നത് ആ കുളക്കരയിലെക്കാണ്... അവിടെ ചിലപ്പോള്‍ വില്ലും കയറില്‍ ബന്ധിപ്പിച്ച ത്രശൂലം പോലത്തെ അമ്പുമായി കുളക്കരയില്‍ ഒരു കിളവന് കാണും... എയ്തുവിട്ട അമ്പിന്റെ കയറില്‍ പിടിച്ചു വലിച്ചെടുക്കുമ്പോള്‍ അതിന്റെ അറ്റത്തു ഒരു വരാല് പിടക്കുന്നുണ്ടാവും...


കാലം കഴിയും തോറും കുളത്തിന്റെ വിസ്ത്രതി കുറഞ്ഞു വന്നു നെല്‍ക്രഷി നിലച്ചു... കുളത്തില്‍ ആമ്പലിനൊപ്പം പോളയും വളര്‍ന്നു...
വയലില്‍ പുല്ലും പോളയും നിറഞ്ഞു... എന്ത് കളയാണ് എന്നു പറഞ്ഞാലും പോളപ്പൂവിനെ എനിക്കിഷ്ടമായിരുന്നു... മയില്‍പീലി പോലെ ആ പൂവുകള്‍ പാടത്തു നിറയും കൂടെ ആമ്പലുകളും... ആ കാഴ്ച അതിമനോഹരമായിരുന്നു...

തറവാട്ടില്‍ നിന്ന് പോരുമ്പോള്‍ കുറേ ആമ്പല്പ്പൂകൊണ്ടുവരും...എന്നിട്ട് കുപ്പിയില്‍ വെള്ളം നിറച്ചു അതില്‍ വക്കും... കുറെ നാള് അതങ്ങനെ വാടാതെ ഇരിക്കും...

ഇത്തവണ ഓണാവാധിക്കു തറവാട്ടില്‍ എത്തിയപ്പോള്‍ ആദ്യം ഓടിയത് കുളക്കരയിലേക്കായിരുന്ന... കണ്ട കാഴ്ച ഇതായിരുന്നു
Categories:
ഓണം,
കുട്ടിക്കാലം,
ലുട്ടുമോന്
ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പലപ്പോഴായി എടുത്തവയാണ്... അതും VGA കാമറയില്‍ പിന്നെ photoshopല്‍ കുറെ തലകുത്തി മറിഞ്ഞാ ഇങ്ങനെ ആക്കിയത്... വ്യക്തത കുറവാണെങ്കില്‍ ക്ഷമിക്കണം....
Really Nice... Missing my childhood...
നന്ദി... :)
Gollam gollam...
Monae njanetthi Enikku Kallu Mathi....
അരുണ്‍ നന്നായിട്ടുണ്ട്.. വായിച്ചു കഴിഞ്ഞപ്പോള്‍ അരുണ്‍ ആദ്യമേ പറഞ്ഞത് പോലെ ഉള്ള്ളിലൊരു ചെറിയ നൊമ്പരം...
കണ്ണില്‍ ഒരു തുള്ളി കണ്ണ് നീര് പൊടിഞ്ഞോ എന്ന് ഒരു സംശയം...
എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി...
നഷ്ട്ടപ്പെടുന്ന ഗ്രാമ ഭംഗികള്‍ ........
its nice
നന്ദി... :)
@Vikram
@പാറക്കണ്ടി
@vineeth
@Amal :കള്ളു കുടിച്ചാല്‍ മഞ്ഞപ്പിത്തം പിടിക്കും നീ പത്രം വായിച്ചില്ലെ :P
Good... :)
നല്ല ചിത്രങൾ
@പഥികൻ
അച്ഛന്റെ പഴയ LG KG 195യില്‍ (VGA) എടുത്തതാ കൂടുതലും ബാക്കി നോക്കിയ 3110c (1.3MP), സൊ ദി ക്രെഡിറ്റ് ഗോസ് ടു ഫോട്ടോഷോപ്പ് .... ;)
@Anjana : നന്ദി
ചിത്രങ്ങള്‍ നന്നായിട്ടുണ്ട് .......
ചിത്രങ്ങള്‍ വളരെ മനോഹരം.
എഴുത്തും നന്നായിട്ടുണ്ട്.
തുടരുക . ആശംസകള്‍..:)
നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.............
@kochumol(കുങ്കുമം)
@അനൂപ് .ടി.എം
@Nilesh
ഇവിടം വരെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നൂറു നന്ദി....:)
എന്റെ ഫോട്ടോഷോപ്പെ നിനക്ക് ആയിരം താങ്ക്സ് .... :P
കൊള്ളാലോ ,നന്നായി എഴുതുന്നുണ്ടല്ലോ ,ആശംസകള്‍ ,,
ഒരു നല്ല കുറിപ്പ്. ചില നഷ്ടങ്ങളെ ഓര്‍മ്മപ്പെടുത്തി...ചിത്രങ്ങളും കൊള്ളാംട്ടോ.
സൂപ്പർ... നല്ല എഴുത്തും ചിത്രങ്ങളും...
ബാല്യത്തിലെ മധുരമുള്ള ഓര്‍മ്മപ്പെടുത്തല്‍,നന്നായിരിക്കുന്നു എഴുത്തുംചിത്രങ്ങളും
@സിയാഫ് അബ്ദുള്‍ഖാദര്‍
Vipin K Manatt♥വേനൽപക്ഷി♥
കണ്ണന് | Kannan
ഇടശ്ശേരിക്കാരന്
ഇതിലേ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.... :)
nice photos...
തുടക്കം നന്നായി ... ആശംസകള്‍
നല്ല ചിത്രങ്ങള്‍ കേട്ടോ ഭായീ..
നന്ദി.... :)
ഇലഞ്ഞിപൂക്കള്‍ & വേണുഗോപാല്‍
@ ആചാര്യന്....
വന്നതിനും ഫോളോ ചെയ്തതിനും നന്ദി....
:-) ഗൃഹാതുരം :-)