Latest Stories

ഒരു നാളില്‍ തന്നോടൊട്ടിനിന്ന അവസാന മണ്‍കണവും കുടഞ്ഞറിഞ്ഞു രണ്ടു കുരുന്നിലകള്‍ ഒരു പുതിയ ലോകത്തേക്ക് മിഴിതുറന്നു. പച്ചപ്പട്ടു വിരിച്ച മലനിരകളും തുള്ളിക്കളിചൊഴുകുന്ന കുളിരരുവികളും വെള്ളിമേഘങ്ങള്‍  പാറിനടക്കുന്ന നീലാകാശവും പൊന്‍പ്രഭ പരത്തുന്ന സൂര്യനെയും അത് കണ്‍നിറയെ കണ്ടു. ഒരിളംകാറ്റ് അതിനെ തഴുകിത്തലോടി  കടന്നുപോയി ആ കുഞ്ഞുചെടി സ്വയമറിയാതെ പറഞ്ഞു " എത്ര സുന്ദരമാണ് ഈ ലോകം " അതുകേട്ട് അടുത്തുനിന്ന തോല്‍ പൊളിഞ്ഞിളകിയ വലിയ വ്രക്ഷം അല്പം പരിഹാസത്തോടയും  അതിലേറെ കരുണയോടും കൂടി മൃദുവായി ചിരിച്ചു... നക്ഷത്രങ്ങളുടെ താരാട്ടുകേട്ടും കാറ്റിനോട് കിന്നാരം പറഞ്ഞും മഴയുടെ താലോലമേറ്റും ആ കുഞ്ഞു ചെടി വളര്‍ന്നു വന്നു.... 

          അന്ന് ഒരു മനുഷ്യന്‍ ആ കുഞ്ഞു ചെടിക്ക് അടുത്ത് വന്നു അയാളുടെ തഴംമ്പുള്ള  കൈകള്‍ അതിനെ മണ്ണില്‍ നിന്ന് പിഴുതെടുത്തു കിഴവന്‍ മരം കുഞ്ഞു ചെടിയെ അലിവോടെ നോക്കി, മഞ്ഞളിച്ച ഇലകള്‍ മണ്ണില്‍ പൊഴിഞ്ഞു വീണു.... കുഞ്ഞു ചെടി അയാളുടെ കൈപ്പിടിയില്‍  നിസഹായതയോടെ കിടന്നു.. അത് കരയുന്നുണ്ടായിരുന്നു  പക്ഷെ ആ മനുഷ്യന്‍ അതൊന്നും ശ്രദ്ധിച്ചില്ല... അയാള്‍ അതിനെ  ഒരു കറുത്ത പ്ലാസ്റ്റിക്‌ കൂടയില്‍ ഇറക്കി വെച്ചു, ശേഷം കാറ്റും വെളിച്ചവും നേരാംവിധം കിട്ടാത്ത കൂടാരത്തിലെ തണലിനു കീഴില്‍ പ്രതിഷ്ടിച്ചു... ഈ ലോകം താന്‍ കരുതിയിരുന്നതുപോലെ അത്ര സുന്ദരമല്ലെന്നു കുഞ്ഞു ചെടി തിരിച്ചറിയാന്‍ തുടങ്ങി... അങ്ങനെയിരിക്കെ ഒരുനാള്‍ അയാള്‍ വീണ്ടും വന്നു അയാളുടെ കയ്യില്‍ മൂര്‍ച്ചയുള്ള  കത്തി ഉണ്ടായിരുന്നു... അയാള്‍ കുരുന്നു ചെടിയുടെ ഇളം തൊലി ചെത്തി മാറ്റി... കുഞ്ഞു ചെടി കണ്ണീരൊലിപ്പിച്ചു   കരഞ്ഞു... ചെത്തി മാറ്റിയ തൊലിയുടെ സ്ഥാനത്തു പ്രായമായ മറ്റേതോ വ്രക്ഷത്തിന്റെ തൊലി വെച്ചുച്ചേര്‍ത്തു കെട്ടിവരിഞ്ഞ ശേഷം അയാള്‍ പോയി ... പിന്നീടു ആ തൊലിയും കുഞ്ഞു ചെടിയുടെ ജീവന്റയൂം ശരീരത്തിന്റയൂം ഭാഗമായി മാറി അവിടെ നിന്ന് പുതിയ നാമ്പുകള്‍ പൊട്ടിമുളച്ചു ...  ക്രമേണ ആ ചെടി വേദനകള്‍ എല്ലാം  മറന്നു അതിനു കൂട്ടിനു തന്നെപോലെതന്നെ ഉള്ള ഒരുപാടു ചെടികള്‍ അവിടെ  ഉണ്ടായിരുന്നു....

     ഒരു ദിവസം കുറച്ചു ആളുകള്‍ വന്നു അവര്‍ ചെടികളെ എല്ലാം വാഹനത്തില്‍ കയറ്റി എങ്ങോട്ടോ കൊണ്ട് പോയി... പിന്നീടു പ്ലാസ്റ്റിക്‌  കൂട നീക്കി മണ്ണിലെ കുഴികളില്‍ ഇറക്കിവച്ചു... വളരാന്‍ പുതുമണ്ണൂ കിട്ടിയ ആ തൈചെടി ഏറെ ആഹ്ലാദിച്ചു വീണ്ടും കൈവന്ന സൗഭാഗ്യങ്ങളില്‍  അത് മതി മറന്നു... കൂടയുടെ  അരികുകളില്‍ നിരാശയോടെ ഒതുങ്ങി വളര്‍ന്നിരുന്ന അതിന്റെ വേരുകള്‍ മണ്ണിന്റെ പുതിയ ആഴങ്ങള്‍ തേടി... നല്ല പ്രകാശം, സുലഭമായ ജലം, വളങ്ങള്‍, മറ്റു ശുശ്രൂക്ഷകള്‍ എല്ലമായപ്പോള്‍ ആ  തൈചെടി വേഗം വളര്‍ന്നൊരു കൊച്ചുമരമായി മാറി... തന്നെ പരിചരിക്കാന്‍ എത്തുന്നവര്‍ക്കു നേത്രുത്തം നല്‍കുന്ന ആളെ ആ  മരം പ്രത്യകം ശ്രദ്ധിക്കാറുണ്ടായിരുന്നു...  സ്വര്‍ണ ഫ്രെയിമുളള കണ്ണടക്കു പിന്നില്‍ അയാളുടെ കണ്ണുകളില്‍ കാണുന്ന തിളക്കത്തിന്റെ നിഗൂഡത ആ കൊച്ചുമരത്തിന്  ഒരിക്കലും പിടികിട്ടിയിരുന്നില്ല ... വലിയ കാറ്റും മഴയുമുള്ള ഒരു ദിവസം തന്റെ അരികിലായി നിന്ന മറ്റൊരു മരത്തിന്റെ ശിഖരം ഒടിഞ്ഞപ്പോള്‍  അയാള്‍ അതീവ ദുഖിതനായ്  കാണപ്പെട്ടതു കണ്ടു അയാള്‍  തങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് മരം ചിന്തിച്ചു...

      കാലം കടന്നു പോയി , ഇത്രയും  നാള്‍ താന്‍ കണ്ട നോട്ടങ്ങള്‍ക്കും പരിചരണങ്ങള്‍ക്കും പിന്നിലെ കഴുകന്‍ കണ്ണുകള്‍ ആ മരം തിരിച്ചറിഞ്ഞതു തന്റെ മേല്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് പോറലുകള്‍ വീണപ്പോഴാണ് ... അവര്‍ മരത്തിന്റെ പട്ട ചെത്തി മാറ്റി, മുറിവിലൂടെ മരത്തിന്റെ രക്തവും കണ്ണീരും ഒന്നുചേര്‍ന്നൊഴുകി... അവര്‍ നിരന്തരം   മരത്തിനെ വേദനിപ്പിച്ചുകൊണ്ടിരുന്നു , മരത്തിന്റെ മേല്‍ മുറിവുണങ്ങിയ പാടുകള്‍ ഏറിവന്നു... 

  കാലം പിന്നയും  കടന്നു പോയി മരത്തിന്റെ ചോരയും കണ്ണീരും വറ്റി  തുടങ്ങി  അപ്പോള്‍ അവര്‍ മരത്തിനെ കൂടുതല്‍ വേദനിപ്പിച്ചു... ഒടുവില്‍ അതിനു വേദനിക്കാതായി കണ്ണീര്‍ വറ്റി, ഞരമ്പുകളില്‍ രക്തമില്ലതായി... അപ്പോഴക്കും പണ്ട് മാരുതിയില്‍ മരത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്ന സ്നേഹനിധിയായ  മനുഷ്യന്‍ ഫോര്‍ഡിലേക്കും, ഹോണ്ടയിലേക്കും, സ്കോഡയിലേക്കും ഒക്കെ വളര്‍ന്നിരുന്നു... മരത്തിന്റെ അവസാന തുള്ളി രക്തവും  ഊറ്റി എടുത്തശേഷം അയാള്‍ മരത്തെ കശാപ്പുകാരന് വിറ്റു...


തന്റെ കൂട്ടുകാര്‍ ഓരോരുത്തരായി മുറിഞ്ഞുവീഴുന്നത്  നോക്കി തന്റെ ഊഴവും കാത്ത് മരം നിസംഗതയോടെ നിന്നു... അറക്കവാള്‍കൊണ്ട് തായ്ത്തടി മുറിച്ചപ്പോഴും അതിനു വേദനിച്ചില്ല... ഈ നശിച്ച  ലോകത്ത് നിന്നു രക്ഷപെട്ടല്ലോ എന്നാശ്വസിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ അതു മറിഞ്ഞു മണ്ണില്‍ വീണു... ആ നിമിഷം  മരത്തില്‍ നിന്നു ഒരു  വിത്ത്‌ മണ്ണില്‍  വീണു അതു  കണ്ട മരത്തിന്റെ  ചിരി മാഞ്ഞു അതു  വീണ്ടും കണ്ണീര്‍ പൊഴിച്ചു....












ഇനി കഥയെക്കുറിച്ച്: കഥയിലെ മരമേതാണെന്ന് ചോദിക്കുന്ന മരക്കഴുതകളോട് എനിക്കൊന്നും പറയാനില്ല...

പിന്നെ ഒരു രഹസ്യം പറയാം +2  തൊട്ടു ഞാന്‍ ഇതേ കഥ എഴുതിയാ എല്ലാക്കൊല്ലവും സമ്മാനം വാങ്ങിയിരുന്നത്


     പക്ഷെ എല്ലാത്തവണയും സെക്കന്റ്‌,  എനിക്ക് അന്നൊന്നും കാര്യം പിടികിട്ടിയില്ല... അവാര്‍ഡിന് അയക്കുമ്പോഴും ഇത് തന്നെ സ്ഥിതി, ബൂര്‍ഷ്വാസികള്‍, ചൂഷകവര്‍ഗം, കൊലോനിയിസം, വര്‍ഗാത്യപത്യം തുടങ്ങി നൂറുകൂട്ടം സംഗതികളുണ്ട്‌ ബട്ട്‌ ഒരു സംഗതി മാത്രം ഇല്ല എന്നാണ് എല്ലാ അവാര്‍ഡ്‌ കമ്മിറ്റിക്കാരും പറയുന്നത് ... ഇപ്പോഴാ മനസിലായത് ഒരു കിടിലന്‍ പേരിന്റെ കുറവുകൊണ്ടാ എനിക്ക് അവാര്‍ഡ്‌ കിട്ടാണ്ട്‌ പോയത് എന്നുള്ള കാര്യം... 

    ഇനിയിപ്പോ എനിക്ക്  അവാര്‍ഡിലൊന്നും വല്യ താല്പര്യമില്ല... ഇവിടയാണ് നിങ്ങള്‍ക്കുള്ള ചാന്‍സ് കഥയ്ക്ക്  ഒരു കിടിലന്‍ പേരിടുക... അവാര്‍ഡ്‌ കിട്ടുമ്പോ പ്രശസ്തിപത്രവും, ശില്പവും  നിങ്ങള്‍ എടുത്തോളൂ  എനിക്ക് കാഷ് അവാര്‍ഡ്‌  മാത്രം  തന്നാല്‍ മതി... എനിക്കീ പ്രശസ്തിയിലൊന്നും  ഒരു താല്പര്യം ഇല്ല... ;-)

അപ്പോള്‍ എല്ലാവര്‍ക്കും അവാര്‍ഡ്‌  ആശംസകള്‍...

സ്വന്തം ലുട്ടുമോന്‍  


13 Responses so far.

  1. Merin says:

    Athimoham.... ;-)

  2. Anagha says:

    Njakalkkarkkum Nintae Award veanda Athu nee thannae vachooo...

  3. കഥ കൊള്ളാട്ടോ..

    പേര് ഇടണോ...താങ്കള്‍ പിണങ്ങില്ല എങ്കില്‍ ഒരു പേര് പറയാം ;)


    >>>അവാര്‍ഡ്‌ കിട്ടുമ്പോ പ്രശസ്തിപത്രവും, ശില്പവും നിങ്ങള്‍ എടുത്തോളൂ എനിക്ക് കാഷ് അവാര്‍ഡ്‌ മാത്രം തന്നാല്‍ മതി<<<<ഇത് വായിച്ചപ്പോ തോന്നിയതാ! " മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നങ്ങള്‍ " എന്നായാലോ ?

    ഞാന്‍ എസ്കേപ് ആയീട്ടോ !

  4. കഥ ജോറായി... ഒരു പേര് കണ്ടെത്തിയിട്ട് ഇതിലെ വരാട്ടോ...

  5. @Villagemaan/വില്ലേജ്മാന്‍
    @നെല്ലിക്ക )0(
    ഒരുപാട് സന്തോഷം ഉണ്ട് ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും... നന്ദി

  6. ഹൊ കഥക്ക പേരില്ലെ അപ്പോള്‍ ടൈറ്റിലില്‍ എന്താണ് എഴിതിയത്
    അതന്നെ പേര്
    കഥയ്ക്ക് പേരിടൂ അവാര്‍ഡ് നേടൂ .....

  7. gollaam......
    gadhayude peru ...

    venda enikk award venda............

  8. @ഷാജു അത്താണിക്കല്‍.... :P


    @റാണിപ്രിയ

    അങ്ങനെ പറയല്ലേ.... :)

  9. വായിച്ചു ട്ടൊ...നന്നായിരിയ്ക്കുന്നൂ...ആശംസകള്‍.

  10. നന്നായിരിയ്ക്കുന്നൂ..

  11. khaadu.. says:

    ഇത് കുട്ടിയായിരിക്കുമ്പോള്‍ എഴുതിയതായിരിക്കും അല്ലെ... കഥയുടെ ശൈലി കണ്ടിട്ട് ഒരു ബാലരമ സ്റ്റൈല്‍... കളിയാക്കിയതല്ല കേട്ടോ...നന്നായിട്ടുണ്ട്...

    ഞാനൊരു രണ്ടു വരി കവിത ചോല്ലിക്കോട്ടേ....?
    മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്തു...
    മലയാളി വളര്‍ത്തുന്ന റബ്ബര്‍ ഉണ്ട്... പണ്ട് മലയാളി വളര്‍ത്തുന്ന റബ്ബര്‍ ഉണ്ട്..
    പലായിലുല്ലോര്‍ക്ക് പാലാണ് റബ്ബര്‍......
    ....................(മഹാ കവി ഭാരത് സലിം കുമാര്‍..)

  12. minhas says:

    നല്ല കഥ.....പേര്...പേര്....പേര്.....ഞാനിപ്പോ എന്താ പറയാ.....?...അയ്യോ എന്നെ ആരോ വിളിക്കുന്നു....എന്നാ ശരി ..ok ..

Leave a Reply